പഠനനേട്ടങ്ങൾ
• ശ്വാസകോശചലനങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു.
• ഡയഫ്രം എന്താണെന്നും അതിൻ്റെ ധർമവും കുട്ടികൾ തിരിച്ചറിയുന്നു.
• വായു ശ്വാസകോശത്തിലേക്ക് എത്തിയതിന് ശേഷം എന്ത് സംഭവികുന്നു എന്ന് മനസ്സിലാക്കുന്നു.
അന്തരീക്ഷവായു ശ്വാസകോശത്തിലേക്ക് - Notes
ശ്വാസകോശചലനങ്ങൾക്ക് കാരണം ഔരസാശയത്തിൻ്റെ സാങ്കോചവികാസങ്ങളാണ്. ഔരസാശയം വികസിക്കുന്നതാണ് ഉച്ഛ്വാസം.
ഔരസാശയം സങ്കോചിക്കുന്നതാണ് നിശ്വാസം.
ഔരസാശയത്തെയും ഉദരാശയത്തെയും വേർതിരിക്കുന്ന കമാനാകൃതിയിലുള്ള പേശിയാണ് ഡയഫ്രം.
വാരിയെല്ലുകൾക്കിടയിലെ പ്രതേകതരം പേശികളാണ് ഇന്റർ കോസ്റ്റൽ പേശികൾ.
ഡയഫ്രത്തിന്റെയും ഇന്റർ കോസ്റ്റൽ പേശികളുടെയും ഒരുമ്മിച്ചുള്ള പ്രവർത്തന ഫലമാണ് ഔരസാശയം വികസിക്കുന്നതും സംയോജിക്കുന്നതും.
ഉച്ഛ്വാസം |
നിശ്വാസം |
No comments:
Post a Comment